പാലക്കാട് ബിജെപിയെ ജയിപ്പിക്കാന്‍ സിപിഎമ്മുമായി ഡീലെന്ന വി ഡി സതീശന്റെ ആരോപണത്തെ തള്ളി ശോഭ സുരേന്ദ്രന്‍
Mar 21, 2026, 06:39 IST
പാലക്കാടിന് പകരം 10 സീറ്റില്‍ ബിജെപി, സിപിഎമ്മിനെ സഹായിക്കുമെന്നും സതീശന്‍ ആരോപിച്ചിരുന്നു
പാലക്കാട് ബിജെപിയെ ജയിപ്പിക്കാന്‍ സിപിഎമ്മുമായി ഡീലുണ്ടെന്നു വി ഡി സതീശന്റെ ആരോപണത്തെ തള്ളി ശോഭ സുരേന്ദ്രന്‍. പാലക്കാട് ദുര്‍ബലനായ ആളെ സ്ഥാനാര്‍ത്ഥിയാക്കിയത് ഡീലിന്റെ ഭാഗമായാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.
പാലക്കാടിന് പകരം 10 സീറ്റില്‍ ബിജെപി, സിപിഎമ്മിനെ സഹായിക്കുമെന്നും സതീശന്‍ ആരോപിച്ചിരുന്നു. സതീശന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ പരാജയ ഭീതി മൂലമാണെന്നാണ് ശോഭാ സുരേന്ദ്രന്‍ വിലയിരുത്തിയത്. ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്വം അതത് മുന്നണികള്‍ക്കാണ്. തോല്‍വി മുന്നില്‍ കണ്ടുള്ള മുന്‍കൂര്‍ ജാമ്യമെടുപ്പാണ് സതീശന്റെ പ്രതികരണമെന്നാണ് ശോഭാ സുരേന്ദ്രന്റെ പരിഹാസം.
.jpg)


