ആരോ​ഗ്യവാനായി പിണറായി വിജയൻ ഈ കേരളത്തെ നയിക്കണം..! മുഖ്യമന്ത്രിയുടെ ആരോ​ഗ്യത്തിനായി പൊങ്കാലയ‌ർപ്പിച്ച് ശോഭ ജോ‌‌‌ർജ്.

Pinarayi Vijayan should lead this Kerala in a healthy manner..! Shobha George offered prayers for the Chief Minister's health.

തിരുവനന്തപുരം: ലക്ഷകണക്കിന് ഭക്തർ ഓരോ ആഗ്രഹങ്ങളും സ്വപ്നങ്ങളുമായാണ് ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാനായി എത്തുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ ആരോ​ഗ്യത്തിന് വേണ്ടി പൊങ്കാലയ‌ർപ്പിക്കാനാണ്  ശോഭ ജോ‌‌‌ർജ് എത്തിയത്. ആരോ​ഗ്യവാനായി പിണറായി വിജയൻ ഈ കേരളത്തെ നയിക്കണം എന്നും അതിനാണ് ഈ പെങ്കാലയെന്നും ശോഭ ജോർജ് പ്രതികരിച്ചു."ഒരേയൊരു ആ​ഗ്രഹമേയുള്ളൂ, പട്ടിണിയില്ലാത്ത ഒരു കേരളം നമുക്ക് തന്ന, സഹോദരന്‍റെ സ്ഥാനത്ത് ഞാൻ കാണുന്ന കേരളത്തിന്‍റെ മുഖ്യമന്ത്രിക്ക് ആറ്റുകാലമ്മ പൂ‌ർണ ആരോ​ഗ്യം നൽകട്ടെ, ഇപ്പോഴും അദ്ദേഹം ആരോ​ഗ്യവാനാണ് കൂടുതൽ ആരോ​ഗ്യവാനായി ഈ കേരളത്തെ നയിക്കണം", ശോഭ ജോർജ് പറഞ്ഞു.

അനന്തപുരിയിൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് ഒത്തുചേർന്നത്. രാവിലെ 9.45 ന് ക്ഷേത്രത്തിൽ നിന്ന് അടുപ്പുവെട്ട് ചടങ്ങ് നടന്നു. തുടർന്ന് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ അടുപ്പുകളിൽ ഭക്തർ പൊങ്കാല നിവേദ്യം തയ്യാറാക്കി. ഉച്ച തിരിഞ്ഞ് നിവേദ്യ സമർപ്പണം നടത്തും.

Tags