ശബരിമലയിൽ നടവരവ് കോടികൾ ; ദ്വാരപാലക പാളി അറ്റകുറ്റപ്പണി സ്‌പോൺസറെ കണ്ടെത്തിയതിനു പിന്നിൽ ?

sabarimala
sabarimala

ശബരിമല: കോടിക്കണക്കിന് രൂപ നടവരവായി ലഭിക്കുന്ന ശബരിമല ക്ഷേത്രത്തിൽ ദ്വാരപാലക ശില്പപാളി സ്പോൺസറുടെ സഹായത്തോടെ അറ്റകുറ്റപ്പണി നടത്തിയത് വഴി അധികൃതരുടെ ഭാ​ഗത്തുണ്ടായത് വൻ വീഴ്ച.2019 ലും 2024 ലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്‌പോൺസർഷിപ്പിലാണ് ദ്വാരപാലകപാളിയുടെ അറ്റകുറ്റപ്പണി നടന്നത്. തിരുവാഭരണം കമ്മീഷണർ ,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫീസർ ഉൾപ്പടെ വലിയ ഉദ്യോഗസ്ഥ വൃന്ദം ഉണ്ടായിട്ടും 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം പുറം പാളി അറ്റകുറ്റപ്പണിക്ക് കൊടുത്തു വിടുകയായിരുന്നു. 

tRootC1469263">

Sabarimala Dwarapalaka Lath controversy: Sponsored repairs carried out at a temple with an income of crores; Did Devaswom officials cover up the lapse?

വലിയ ശമ്പളം പറ്റുന്ന ദേവസ്വം ഉദ്യോഗസ്ഥർ ഇത് സ്പോൺസറുടെ കൈയിൽ കൊടുത്തുവിട്ടതിന് ബോർഡ് ഇവർക്കെതിരെ നടപടി സ്വീകരിക്കേണ്ടതായിരുന്നു.എന്നാൽ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് അന്നത്തെ ബോർഡിൻ്റെ ഭാഗത്ത് നിന്നുണ്ടായത്. 2024 ൽ അയ്യപ്പന്മാരുടെ സ്പോൺസർഷിപ്പിൽ സ്വർണ്ണം പൂശി അറ്റകുറ്റപ്പണി നടത്താൻ ബോർഡ് തീരുമാനിച്ചതനുസരിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കാൻ തിരുവാഭരണം കമ്മീഷണറെ ചുമതലപ്പെടുത്തി. ഇതോടെ സ്പോൺസറായി വീണ്ടും ഉണ്ണികൃഷ്ണൻ പോറ്റി രംഗപ്രവേശം ചെയ്തു.

ദ്വാരപാലക ശില്പ പാളിയുടെ കാലിൻ്റെ ഭാഗം പൊട്ടി വിണ്ടു കീറിയതായി കണ്ടുവെന്നും അത് നന്നാക്കണമെന്ന് 2024ൽ ബോർഡ് നിർദ്ദേശം നല്കി. 2024 ൽ ദ്വാരപാലക ശില്പ പുറംപാളി അറ്റകുറ്റപ്പണി നടത്തുന്നതിന് ബോർഡ് നാല് ഉത്തരവിറക്കിയിരുന്നതായി മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്ത് പറയുന്നു.

Sabarimala Thazhikkudam repair mystery: SIT probe demanded into taking the relics outside the temple and to Pampa

എന്നാൽ പമ്പയിൽ അയ്യപ്പ സംഗമം നടക്കുന്നതിന് തൊട്ടു മുൻപ് തീർത്ഥാടനം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ ദ്വാരപാലകപുറം പാളി ഹൈക്കോടതിയുടെ അനുമതി വാങ്ങാതെ സ്പെഷ്യൽ കമീഷണറെ അറിയിക്കാതെ ചെന്നൈയിൽ കൊണ്ടുപോയത് ദുരൂഹമാണ്. 

ദ്വാരപാലക പാളി ക്ഷേത്രത്തിന് പുറത്ത് ചെന്നൈയിൽ കൊണ്ടു പോകുന്നതിന് അനുവാദം നല്കിയിട്ടില്ലെന്നാണ് ശബരിമല തന്ത്രി എസ്.ഐ.റ്റിക്ക് നല്കിയ മൊഴിയിൽ പറഞ്ഞിരിക്കുന്നതെന്നാണ് സൂചന. അങ്ങനെയെങ്കിൽ തന്ത്രിയുടെ നിർദ്ദേശം മറികടന്ന് പുറം പാളി സ്വർണം പൂശാനും അറ്റകുറ്റപ്പണിക്കും ചെന്നൈയിൽ കൊണ്ടുപോയത് ആരുടെ താല്പര്യത്തിനെന്ന ചോദ്യം ഉയരുകയാണ്.
 

Tags