കൊച്ചി വൈപ്പിനില്‍ കപ്പലിന് തീപിടിച്ചു; തീപിടിച്ചത് സ്വകാര്യയാര്‍ഡില്‍ അറ്റകുറ്റപ്പണിക്കിടെ

ship

സ്വകാര്യഷിപ്പിനാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ല.

കൊച്ചിയില്‍ അറ്റകുറ്റപ്പണി നടക്കുന്ന കപ്പലിന് തീപിടിച്ചു. വൈപ്പിനിന്‍ കാളമുക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കപ്പല്‍ യാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. സ്വകാര്യഷിപ്പിനാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ല.

പുലര്‍ച്ചെയോടെയാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വിവിധ യൂണിറ്റുകളില്‍ നിന്നും ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം. യാര്‍ഡിന്റെ മറുഭാഗത്തേക്ക് കടക്കാനാകാത്തതിനാല്‍ ഒരു ഭാഗത്ത് നിന്ന് മാത്രമാണ് രക്ഷാപ്രവര്‍ത്തനം.

Tags