കേരളാ തീരത്ത് അറബിക്കടലിൽ അപകടത്തിൽപ്പെട്ട കപ്പൽ മുങ്ങി

Ship in distress sinks in Arabian Sea off Kerala coast
Ship in distress sinks in Arabian Sea off Kerala coast

കൊച്ചി: കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട കപ്പൽ മുങ്ങി. സംസ്ഥാന സാർക്കാരിനെ കോസ്റ്റ് ഗാർഡനാണ് ഇക്കാര്യമറിയിച്ചത്. കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരെയും സുരക്ഷിതമായി മാറ്റി. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പലാണ് അപകടത്തിൽപ്പെട്ടത്.

tRootC1469263">

അതേസമയം കപ്പലിൽ‌ നിന്ന് വീണ കണ്ടെയ്നറുകൾ കൊച്ചി ആലപ്പുഴ തീരങ്ങളിൽ എത്തുമെനന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊല്ലം, തിരുവനന്തപുരം തീരത്തും കണ്ടെയ്നറുകൾ എത്താൻ സാധ്യതയുണ്ട്. ഡിഫൻസ് പിആർഒ കൂടുതൽ വിവരങ്ങൾ അറിയിക്കും.കണ്ടെയ്നറുകൾ‌ മറ്റൊരു കപ്പലിലേക്ക് മാറ്റി തീരത്തേക്ക് അടുപ്പിക്കാനായിരുന്നു പദ്ധതി.

കടൽക്ഷോഭത്തെ തുടർന്ന് കപ്പൽ ചരിയുകയും കണ്ടെയ്‌നറികൾ കടലിൽ വീഴുകയുമായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.25ന് ആയിരുന്നു അപകടം. കപ്പലിലെ കണ്ടെയ്‌നറുകളിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Tags