ഷൈന്‍ ടോം ചാക്കോ തമിഴ്‌നാട്ടിലെന്ന് സൂചന ; മടങ്ങിയെത്തുമ്പോള്‍ ചോദ്യം ചെയ്യും

Shine Tom Chacko
Shine Tom Chacko

നടന്‍ മടങ്ങിയെത്തുമ്പോള്‍ ചോദ്യം ചെയ്യാനാണ് നീക്കം.

ഷൈന്‍ ടോം ചാക്കോ തമിഴ്‌നാട്ടിലെന്ന് വിവരം. ഷൈനിന്റെ ടവര്‍ ലൊക്കേഷന്‍ സൂചിപ്പിക്കുന്നത് നടന്‍ തമിഴ്‌നാട്ടിലാണ് എന്നാണ്. ഇന്നലെ പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം. പ്രതിയല്ലാത്തതിനാല്‍ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ നിലപാട്. നടന്‍ മടങ്ങിയെത്തുമ്പോള്‍ ചോദ്യം ചെയ്യാനാണ് നീക്കം. ഷൈനെ രക്ഷപ്പെടാന്‍ സഹായിച്ച ആളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

tRootC1469263">

കഴിഞ്ഞ ദിവസം കൊച്ചി കലൂരില്‍ ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഓടി രക്ഷപ്പെട്ടിരുന്നു. ലഹരി ഇടപാടുകാരനെ തേടി ബുധനാഴ്ച രാത്രി 10.45-ഓടെയാണ് ഡാന്‍സാഫ് സംഘം ഷൈന്‍ താമസിച്ചിരുന്ന സ്വകാര്യ ഹോട്ടലില്‍ എത്തിയത്. ലഹരി ഇടപാടുകാരന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചായിരുന്നു ഡാന്‍സാഫ് സംഘത്തിന്റെ പരിശോധന.

Tags