ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ : സംഭവം ഇന്നലെ രാത്രി
കൊച്ചി നോർത്തിലെ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നുമാണ് താരം ഇറങ്ങിയോടിയത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
കൊച്ചി: ലഹരി പരിശോധനക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ. ഇന്നലെ രാത്രി ആയിരുന്നു കൊച്ചിയിലെ ഹോട്ടലിൽ ഡാൻസാഫ് സംഘത്തിന്റെ പരിശോധനയുണ്ടായത്. രാത്രി 10.48ഓടെയാണ് സംഭവം. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊച്ചി നോർത്തിലെ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നുമാണ് താരം ഇറങ്ങിയോടിയത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
tRootC1469263">തുടർന്ന് പൊലീസ് ഷൈൻ ടോം ചാക്കോ താമസിച്ച മുറിയിൽ പരിശോധന നടത്തി. ഇവിടെ നിന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.
നേരത്തെ നടി വിൻസി അലോഷ്യസ് സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയ നടൻ ഷൈൻ ടോം ചാക്കോയാണെന്ന് വ്യക്തമായിരുന്നു. നടി തന്നെയാണ് നടന്റെ പേരു വെളിപ്പെടുത്തിയത്. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലിൽ നടി വിൻസി അലോഷ്യസ് പരാതി നൽകി.
Also Read: സിനിമ സെറ്റിലെ ലഹരി ഉപയോഗം ; നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ ഫിലിം ചേംബറിന് പരാതി നൽകി വിൻസി അലോഷ്യസ്
ഫിലിം ചേംബർ, സിനിമയുടെ ഇന്റേണൽ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിൻസി പരാതി നൽകിയത്. മലയാള സിനിമ സെറ്റിൽ കൂടെ അഭിനയിച്ച നടൻ ലഹരി ഉപയോഗിച്ചതായ മലയാള ചലച്ചിത്ര നടി വിൻസി അലോഷ്യസ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. നടിയിൽനിന്ന് വിവരം ശേഖരിക്കാനും തുടർന്ന് അന്വേഷണം നടത്താനും എക്സൈസ് വകുപ്പ് നടപടി തുടങ്ങി.
സിനിമ സെറ്റിൽ വെച്ച് നടൻ ലഹരിമരുന്നു ഉപയോഗിച്ച ശേഷം അപമര്യാദയായി പെരുമാറുകയായിരുന്നു എന്നാണ് നടി പറഞ്ഞത്. സോഷ്യൽ മീഡയയിലൂടെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ
.jpg)


