ഷിഗെല്ല ; വയനാട്ടില്‍ മാത്രം ചികിത്സയിലുള്ളത് 58 പേര്‍
Updated: Jun 10, 2026, 07:53 IST
കിണറുകളില്‍ സ്‌പെഷ്യല്‍ ക്ലോറിനേഷന്‍ ഡ്രൈവ് ഇന്ന് മുതല്‍ ആരംഭിക്കും.
ഷിഗെല്ല ഭീതി ഒഴിയാതെ വയനാട്. ജില്ലയില്‍ മാത്രം ഇതുവരെ ചികിത്സയിലുളളത് 58 പേര്‍. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കിണറുകളില്‍ സ്‌പെഷ്യല്‍ ക്ലോറിനേഷന്‍ ഡ്രൈവ് ഇന്ന് മുതല്‍ ആരംഭിക്കും.
അതേസമയം ഇന്നലെ വയനാട് ബത്തേരി കോളിയാടി സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ഷിഗെല്ല സ്ഥിരീകരിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം മൂന്നായി.
സ്‌കൂളിലെ കിണറ്റിലെ വെളളത്തിന്റെ പരിശോധനാ ഫലം നാളെ ലഭിക്കുമെന്നും ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം 68-ല്‍ നിന്ന് 38 ആയി കുറഞ്ഞെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞു.
.jpg)

