ഷിഗെല്ല ആശങ്ക: ഈ വര്‍ഷം മാത്രം രോഗം ബാധിച്ചത് 85 പേര്‍ക്ക്
Jun 8, 2026, 08:06 IST
രോഗബാധിതരുടെ എണ്ണം കൂടിയത് ആരോഗ്യപ്രവര്‍ത്തകരിലും ആശങ്കയാകുന്നുണ്ട്.
സംസ്ഥാനത്ത് ഷിഗെല്ല വ്യാപനത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയോളം ആളുകള്‍ക്കാണ് ഈ വര്‍ഷം രോഗം ബാധിച്ചത്. ഈ വര്‍ഷം ഇതുവരെ 85 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഈ മാസം 10 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു.
രോഗബാധിതരുടെ എണ്ണം കൂടിയത് ആരോഗ്യപ്രവര്‍ത്തകരിലും ആശങ്കയാകുന്നുണ്ട്. കോഴിക്കോട്ടെ നാല് വയസുകാരി ഉള്‍പ്പടെ രോഗം ബാധിച്ച് രണ്ട് മരണമാണ് ഇതുവരെയുണ്ടായത്. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് ആരോഗ്യവകുപ്പ്.
കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗലക്ഷണങ്ങള്‍.
.jpg)

