ഷിഗെല്ല സ്ഥിരീകരിച്ചത് 9 കുട്ടികള്‍ക്ക് ; കൂടുതല്‍ കുട്ടികളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും
Jun 12, 2026, 06:20 IST
ഇന്നലെയാണ് ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.
വയനാട്ടിലെ ഷിഗെല്ല ബാധയില്‍ കൂടുതല്‍ കുട്ടികളുടെ പരിശോധന ഫലം ഇന്ന്. നിലവില്‍ രോഗം സ്ഥിരീകരിച്ചത് 9 കുട്ടികള്‍ക്ക് ആണ്. ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
ഇന്നലെയാണ് ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 502 കുട്ടികളാണ് കോളിയാടി സ്‌കൂളില്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുള്ളത്. നിലവില്‍ 47 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. അതേസമയം, സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് ഒഴിവാക്കാന്‍ മൂന്ന് പഞ്ചായത്തിലും ബത്തേരി നഗരസഭയിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. കുട്ടികളുമായി പുറത്തു പോകുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
.jpg)

