വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി 443 വിദ്യാർഥികളാണ് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്
വയനാട്: വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. 5,7,8,9,11 വയസ്സുള്ള പെൺകുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗം സ്ഥിരീകരിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സ്‌കൂളിലെ കുട്ടികളുടെ സമ്പര്‍ക്കം വഴി നിലവില്‍ 18 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ വന്നിട്ടുണ്ട്. ഇവരുടെ സമ്പിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്. നേരത്തെ പരിശോധനക്ക് അയച്ച 18 കുട്ടികളുടെ ഫലം ഉടനെ ലഭിക്കും. രോഗവ്യാപനം ഉണ്ടായിട്ടുണ്ടെങ്കില്‍ അടുത്ത നാലുദിവസത്തിനകം കുട്ടികളെ പരിചരിച്ചവരും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെയുള്ളവരിലേക്ക് അസുഖബാധയുണ്ടാകുമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.
ജില്ലയിൽ ക്ലോറിനേഷൻ നടപടികൾ പുരോഗമിക്കുകയാണ്. കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലെ വെള്ളം വീണ്ടും പരിശോധനയ്ക്ക് അയക്കാനും നീക്കമുണ്ട്. നിലവിൽ 58 കുട്ടികളാണ് രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്. ഇതുവരെ മൂന്നു കുട്ടികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി 443 വിദ്യാർഥികളാണ് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്.ചികിത്സയിൽ ഉണ്ടായിരുന്ന 68 പേരിൽ 30 പേർ ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഷിഗെല്ല വ്യാപനത്തിൽ വൃത്തിയില്ലാത്ത ഹോട്ടലുകൾക്കും തട്ടുകടകൾക്കും എതിരെ കർശന നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
.jpg)

