ഷിഗെല്ല ജാഗ്രത; വയനാട്ടില്‍ 13 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

shigella

സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

വയനാട്ടില്‍ കനത്ത ജാഗ്രത തുടരുകയാണ്. ജില്ലയിലെ 13 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച കുട്ടികളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്കാണ് അവധി നല്‍കിയത്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കുട്ടികളുമായി അനാവശ്യ യാത്രകളും ചടങ്ങുകളിലെ പങ്കാളിത്തവും ബന്ധുവീട്ടിലെ സന്ദര്‍ശനവും ഒഴിവാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണം. പനി, വയറിളക്കം, വയറുവേദന, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സ നടത്താതെ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും മുന്നറിയിപ്പുണ്ട്.

കോളിയാടി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 27 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ ഉണ്ട്. നിലവില്‍ 44 വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്. ഇതുവരെ 502 വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. കുട്ടികള്‍ മാത്രമല്ല, രക്ഷിതാക്കളും അധ്യാപകരും മറ്റ് ജീവനക്കാരും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Tags