കോഴിക്കോട് വീണ്ടും ഷിഗെല്ല; വടകരയില്‍ നാല് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു
Updated: Nov 19, 2026, 12:02 IST
.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശക്തമായ വയറിളക്കത്തെ തുടർന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കോഴിക്കോട്: ജില്ലയില്‍ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വടകര മണിയൂർ സ്വദേശിയായ നാല് വയസ്സുകാരനാണ് രോഗം ബാധിച്ചത്.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശക്തമായ വയറിളക്കത്തെ തുടർന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് ചെയ്ത കുട്ടി നിലവില്‍ വീട്ടില്‍ വിശ്രമത്തിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്തെ മറ്റു ചില കുട്ടികള്‍ക്കും സ്കൂള്‍ വിദ്യാർഥികള്‍ക്കും ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരുന്നു.ഇതോടെ പ്രദേശത്ത് ആരോഗ്യവകുപ്പ് പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.
.jpg)

