കോഴിക്കോട് വീണ്ടും ഷിഗെല്ല; പെരുമണ്ണയിലെ 2 കുട്ടികൾക്ക് രോഗബാധ
പെരുമണ്ണയിലെ രണ്ടരയും മൂന്നും വയസായ കുട്ടികള്‍ക്കാണ് രോഗബാധയുള്ളത്.
പെരുമണ്ണ പഞ്ചായത്തിലെ പാറക്കണ്ടം, പുതിയോട്ടിൽ ഭാഗത്തുള്ള കുട്ടികൾക്കാണ് ഷിഗല്ല ബാധയുണ്ടായത്. ലക്ഷണങ്ങളുണ്ടായതോടെ ഇരുവരേയും പെരുമണ്ണ ഹെൽത്ത് സെന്ററിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നൽകിയശേഷം കുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുട്ടികൾക്ക് ഷിഗല്ല ബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് പഞ്ചായത്തും ആരോഗ്യവകുപ്പും അറിയിച്ചു. അണുബാധ കൂടുതൽ പടരാതിരിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണ്.
രക്തം മലത്തിലൂടെ പുറത്തുവരുന്ന രക്താതിസാരം എന്ന അസുഖമാണ് ഷിഗെല്ല. അണുക്കള്‍ മലത്തിലൂടെയാണ് പുറത്തുവരുന്നത്. മലവിസര്‍ജനം കഴിഞ്ഞ് കൈവൃത്തിയാക്കാതെ ഭക്ഷണം പാകംചെയ്യുന്നത് കൊണ്ടും ഭക്ഷണം കഴിക്കുന്നതുകൊണ്ടുമാണ് അസുഖം വരുന്നത്. നിര്‍ജലീകരണം വന്നാണ് മരണം സംഭവിക്കുന്നത്. ചിലപ്പോള്‍ തലച്ചോറിനെ ഉള്‍പ്പെടെ ബാധിച്ചേക്കാം.
കാലവർഷം എത്തുന്നതിന് മുൻപേ ഈ മാസം മാത്രം പനി ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ ചികിത്സ തേടിയത് ഒരു ലക്ഷത്തിലധികം പേരാണ്. ഡെങ്കിപ്പനി ബാധിതരുടെയും എലിപ്പനി ബാധിതരുടെയും എണ്ണവും വലിയ തോതില്‍ ഉയരുകയാണ്
.jpg)

