ഷെല്‍ന നിഷാദ് അന്തരിച്ചു

google news
shelna


കൊച്ചി : ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍  ആലുവ നിയമസഭ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷെല്‍ന നിഷാദ് അന്തരിച്ചു. 36 വയസ്സായിരുന്നു. അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 

പ്രമുഖ കോണ്‍ഗ്രസ് നേതാവും ദീര്‍ഘകാലം എംഎല്‍എയുമായിരുന് കെ മുഹമ്മദാലിയുടെ മരുമകളാണ്. നിഷാദ് അലിയാണ് ഭര്‍ത്താവ്. ആലുവയില്‍ ഇടതു സ്വതന്ത്രയായിട്ടാണ് മത്സരിച്ചത്. അന്‍വര്‍ സാദത്തിനോട് പരാജയപ്പെടുകയായിരുന്നു. 

Tags