‘ജയിക്കില്ലെന്ന് ഷൗക്കത്തിനോട് നേരിട്ട് പറഞ്ഞതാണ്, മണ്ഡലത്തിൽ നിന്ന് 75,000 വോട്ട് എനിക്ക് കിട്ടും‘ ; പി വി അൻവർ

'I resigned to end Pinarayi's rule, but they threw mud at me after insulting me and taking me out on the streets': PV Anwar openly exposes UDF's neglect
'I resigned to end Pinarayi's rule, but they threw mud at me after insulting me and taking me out on the streets': PV Anwar openly exposes UDF's neglect

കോഴിക്കോട് : മണ്ഡലത്തിൽ നിന്നും 75,000 വോട്ട് സ്വന്തമാക്കുമെന്ന് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ. ട്രോളുന്നവർക്ക് ട്രോളാമെന്നും ചിന്തിക്കുന്നവർക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്നും അൻവർ പറഞ്ഞു. ഇതെങ്ങനെയാണ് ഈ വോട്ട് ലഭിക്കുന്നതെന്നുകൂടി അൻവർ വിശദീകരിച്ചു. അതായത്, പ്രിയങ്കഗാന്ധിക്ക് 97,000 വോട്ടാണ് നിലമ്പൂരിൽ നിന്നും ലഭിച്ചത്. അതിൽ നിന്നും ചുരുക്കം വോട്ട് കുറയും. അങ്ങനെയാണ് 75,000 വോട്ട് ലഭിക്കുക. സി.പി.എമ്മിന് 29,000 വോട്ടാണ് നിലമ്പൂരിൽ ഉള്ളത്.

tRootC1469263">

ലീഗിന്റെ ഉറച്ച വോട്ട് 30,000 ആണ്. കോൺഗ്രസിന്റെ ഉറച്ച വോട്ട് 45,000വരെയാണ്. ഇതിൽ നിന്നും എനിക്ക് കിട്ടുന്ന ​േവാട്ട് എണ്ണുമ്പോൾ കാണാമെന്നും അൻവർ അവകാശപ്പെട്ടു. സ്ഥാനാർഥി നിർണയ ചർച്ച നടക്കുന്നതിനിടെ, ആര്യാടൻ ഷൗക്കത്തിനോട് നീ ജയിക്കില്ലെന്ന് പറഞ്ഞതായും അൻവർ കൂട്ടിച്ചേർത്തു. എന്തു​കൊണ്ട് പരാജയപ്പെടുമെന്ന് കൃത്യമായി പറഞ്ഞുകൊടുത്തിരുന്നു. ചില ഇടങ്ങളിൽ നിന്നും ഷൗക്കത്തിന് തീരെ വോട്ട് ലഭിക്കില്ല. ഞാൻ, ജോയ് മത്സരിക്കട്ടെയെന്ന് ആവശ്യപ്പെട്ടു.

എനിക്ക് ജോയിയോട് പ്രത്യേക താൽപര്യമില്ല. പക്ഷെ, മലയോര കർഷകനാണ്. അവരുടെ പ്രശ്നങ്ങൾ അടുത്തറിയാം. പിന്നെ ഒ.ടി. ​ജയിംസിന്റെ ​​പേര് പറഞ്ഞു. ജയിംസ് ഷൗക്കത്തിന്റെ വലം കൈയാണ്. അദ്ദേഹമാണെങ്കിൽ പോലും കുഴപ്പമില്ല. 2026ൽ മത്സരിച്ചോളാൻ ഷൗക്കത്തിനോട് ഞാൻ പറഞ്ഞ​ു. അതിനുവേണ്ടി കോൺഗ്രസ് നേതാക്കളുമായി സംസാരിക്കാമെന്ന് പറഞ്ഞതായും അൻവർ കൂട്ടിച്ചേർത്തു.

എന്നാൽ, കോൺഗ്രസ് നേതാക്കളെ വിശ്വസിക്കാൻ കഴിയില്ലെന്നായിരുന്നു ഷൗക്കത്തിന്റെ മറുപടിയെന്നാണ് അൻവർ പറയുന്നത്. ഇങ്ങനെയൊക്കൊ പറയാൻ കാരണം, നീ ഇവിടെ തോറ്റാൽ 140 മണ്ഡലങ്ങളിലു​ം തോൽക്കു​ന്നതിന് തു​ല്യമാണെന്ന് ഷൗക്കത്തിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എനിക്ക് നിലമ്പൂരിലെ പാവങ്ങളെ അടുത്തറിയാം. അതാണെന്റെ കരുത്തെന്നും അൻവർ കൂട്ടിച്ചേർത്തു.

Tags