സ്വർണ്ണ വിലയിൽ വൻ ഇടിവ്

Gold prices fall in the state; below 1,10,000, Pawan down by Rs 240

കൊച്ചി: ശനിയാഴ്ചയും തിങ്കളാഴ്ചയും തിരിച്ചുവരവിന്റെ ​സൂചന നൽകി നേരിയ വർധന രേഖപ്പെടുത്തിയ സ്വർണവില, ഇന്ന് വീണ്ടും താഴോട്ട് പതിച്ചു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് 640 രൂപയും ഗ്രാമിന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവൻ വില 1,07,920 രൂപയും ഗ്രാമിന് 13490 രൂപയുമായി.

18 കാരറ്റിന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,040 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 230 രൂപയാണ് വില. അന്താരാഷ്ട്രവിപണിയിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 5.24 ഡോളർ കുറഞ്ഞ് 4,135.49 ഡോളറാണ് വില. 0.13 ശതമാനമാണ് കുറവ്.

അവധി ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവിലയിൽ ഇന്നലെ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കൂടിയത്. ഗ്രാമിന് 13,570 രൂപയും പവന് 1,08,560 രൂപയുമായിരുന്നു വില. കഴിഞ്ഞയാഴ്ച തുടർച്ചയായി അഞ്ചുതവണയാണ് സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞത്.

ഒക്ടോബർ 11ന് പവന് 1,11,040 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. തുടർന്നുള്ള അഞ്ചുദിവസവും താഴേക്ക് നീങ്ങി. ഒക്ടോബർ 12ന് രാവിലെ പവന് 1,10,720 രൂപയായും വൈകീട്ട് 1,09,760 രൂപയായും കുറഞ്ഞു. 13ന് 1,09,480 രൂപയും 14ന് 1,08,720 രൂപയുമായി. 15ന് പവന് 1,08,120 രൂപയിലെത്തിയതോടെ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തി. 16നും ഇതേ നിരക്ക് തുടർന്നു. 17ന് ശനിയാഴ്ച 160 രൂപ വർധിച്ചതോടെയാണ് വിലയിടിവിന് താൽക്കാലിക വിരാമമായത്. 

Tags