ഷാരോൺ വധക്കേസ് : പ്രതി ഗ്രീഷ്മയെ മാവേലിക്കര സ്‌പെഷ്യൽ ജയിലിലേക്ക് മാറ്റി
Sep 15, 2023, 15:29 IST

തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി. മാവേലിക്കര സ്‌പെഷ്യൽ ജയിലിലേക്കാണ് ഗ്രീഷ്മയെ മാറ്റിയത്. സഹതടവുകാരുടെ പരാതിയെ തുടർന്നാണ് നടപടി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്നു ഗ്രീഷ്മ കഴിഞ്ഞിരുന്നത്. ഗ്രീഷ്മയടക്കം രണ്ട് തടവുകാരെയാണ് ജയിലിൽ നിന്നും മാറ്റിയിരിക്കുന്നത്.
വിവാഹം ഉറപ്പിച്ചിട്ടും ഷാരോൺ പ്രണയത്തിൽ നിന്നും പിന്മാറാതെ വന്നതോടെയാണ് ഗ്രീഷ്മ ജ്യൂസിൽ വിഷം കലർത്തി കൊലപ്പെടുത്തിയത്. കടയിൽ നിന്ന് വാങ്ങിയ മാങ്ങാ ജ്യൂസ് കുപ്പിയിൽ നെയ്യൂർ സിഎസ്‌ഐ കോളജിലെ ശുചിമുറിയിൽ വച്ച് 50 ഡോളോ ഗുളികകൾ പൊടിച്ച് കലർത്തി പിന്നീട് ഷാരോണിന് കുടിക്കാൻ നൽകി ആയിരുന്നു ആദ്യം വധശ്രമം. എന്നാൽ, കയ്പ് കാരണം ഷാരോൺ ജ്യൂസ് തുപ്പിക്കളഞ്ഞതോടെ ആ ശ്രമം ഉപേക്ഷിച്ചു.