ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാന്തി നിയമനം; ഹൈക്കോടതി വിധിക്കെതിരെ അഖില കേരള തന്ത്രി സമാജം സുപ്രീം കോടതിയിൽ
ന്യൂഡൽഹി: ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ശാന്തിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ അഖില കേരള തന്ത്രി സമാജം സുപ്രീം കോടതിയെ സമീപിച്ചു. ശാന്തി നിയമനത്തിന് തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഇതിനെതിരെയാണ് അഖില കേരള തന്ത്രി സമാജം സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.
tRootC1469263">ദേവസ്വം ബോർഡും കേരള ദേവസ്വം റിക്രൂട്‌മെന്റ് ബോർഡും അംഗീകരിച്ച തന്ത്ര വിദ്യാലയങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിക്കാം എന്നായിരുന്നു കേരള ഹൈക്കോടതി വിധി. എന്നാൽ, താന്ത്രിക വിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങളെ വിലയിരുത്താനും അംഗീകാരം നൽകാനും ഉള്ള വൈദഗ്ധ്യമോ നിയമപരമായ അധികാരമോ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഇല്ലെന്നാണ് അഖില കേരള തന്ത്രിസമാജത്തിന്റെ വാദം.
.jpg)


