കൊതുകിനെയും ഈച്ചയെയും കൊല്ലാൻ ആരും രാഷ്ട്രീയത്തിൽ വരില്ല; മത്സരിക്കാൻ താൽപര്യമുണ്ടെന്ന് ഷമ മുഹമ്മദ്

KPCC reorganization: Dr. Shama Mohammed protests against being ignored

കണ്ണൂർ : വരുന്നനിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റു തേടി കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്. പാർട്ടി പറഞ്ഞാൽ മത്സരിക്കും.അതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടി തന്നെയാണ്. എല്ലാവരും ഒരു ലക്ഷ്യം വെച്ചാണ് രാഷ്ട്രീയത്തിൽ വരുന്നത്. ഈച്ചയെയും കൊതുകിനെയും കൊല്ലാൻ ആരും രാഷ്ട്രീയത്തിൽ വരില്ലല്ലോയെന്നും ഷമ പറഞ്ഞു. 

tRootC1469263">

വർഷങ്ങളായി പാർട്ടിയിലുള്ളവരെ പരിഗണിക്കണമെന്നും ഷമയുടെ ആവശ്യം.വർഷങ്ങളായി പാർട്ടിയിലുള്ളവരെയും പരിഗണിക്കേണ്ടതുണ്ട്. വിജയസാധ്യതയാണ് പാർട്ടി പ്രാധാന്യം നൽകുന്നത്. ഏതു പാർട്ടിയിൽ ആണെങ്കിലും സ്ത്രീകൾക്ക് പരിഗണന നൽകണം. എന്നാൽ കേരളം അതിൽ കുറച്ച് പിന്നിലാണെന്നും മത്സരിച്ചാലും ഇല്ലെങ്കിലും കണ്ണൂരിൽ താൻ സജീവമായി ഉണ്ടാകുമെന്നും ഷമ മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഇത്തവണത്തെ കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ വനിതകളും യുവാക്കളും ഉണ്ടാകുമെന്ന് നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഈ അടിസ്ഥാനത്തിൽ ഷമ മുഹമ്മദിനും മത്സരിക്കാൻ സീറ്റു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.ഡി.എഫിന് സ്വാധീനമുള്ള കണ്ണൂർ മണ്ഡലമാണ് ഷമലക്ഷ്യമിടുന്നത്. മണ്ഡലത്തിലെ കണ്ണൂർ സിറ്റി സ്വദേശിനിയാണ് ഷമ.

Tags