മുതിര്‍ന്ന നേതാക്കള്‍ അന്ന് ചോദിച്ച സീറ്റുകളാണ് ചെറുപ്പക്കാരായ തങ്ങളും ചോദിക്കുന്നതെന്ന് ഷാഫി ; മറുപടിയുമായി എ കെ ആന്റണി

antony

പണ്ടെത്തെ ഇലക്ഷന്‍ കമ്മറ്റി മെമ്പറായ താന്‍ തന്റെ സുഹ്യത്തുക്കളോട് ആലോചിച്ച് തങ്ങള്‍ക്ക് എതാനും തോക്കുന്ന സീറ്റുകള്‍ മതിയെന്ന് കെപിസിസിയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് എ കെ ആന്റണി പറഞ്ഞത്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അന്ന് ചോദിച്ച സീറ്റുകളാണ് ചെറുപ്പക്കാരായ തങ്ങളും ചോദിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എംപി. കെപിസിസി മുന്‍ അധ്യക്ഷന്‍ എം എം ഹസന്റെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി തയാറാക്കിയ 'ദി ലെഗസി ഓഫ് ട്രൂത്ത് - എംഎം ഹസന്‍ ബിയോണ്ട് ദ ലീഡര്‍' എന്ന ഡോക്യുമെന്ററയുടെ ടൈറ്റില്‍ ലോഞ്ചിനിടെയായിരുന്നു ഷാഫി ഇക്കാര്യം പറഞ്ഞത്. മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി, കെ മുരളീധരന്‍, ഹസന്‍ അടക്കമുള്ള നേതാക്കള്‍ ചടങ്ങിനുണ്ടായിരുന്നു. തൊട്ടുപിന്നാലെ ഷാഫിക്ക് മറുപടിയുമായി എ കെ ആന്റണിയും രംഗത്തെത്തി.

tRootC1469263">

പണ്ടെത്തെ ഇലക്ഷന്‍ കമ്മറ്റി മെമ്പറായ താന്‍ തന്റെ സുഹ്യത്തുക്കളോട് ആലോചിച്ച് തങ്ങള്‍ക്ക് എതാനും തോക്കുന്ന സീറ്റുകള്‍ മതിയെന്ന് കെപിസിസിയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് എ കെ ആന്റണി പറഞ്ഞത്. അങ്ങനെയാണ് എടക്കാട് എന്ന മാര്‍ക്‌സിസ്റ്റ് കോട്ടയില്‍ എന്‍ രാമകൃഷ്ണനും ബാലുശ്ശേരി എന്ന മാര്‍ക്‌സിസ്റ്റ് കോട്ടയില്‍ എ സി ഷണ്‍മുഖദാസും മത്സരിച്ച് വിജയിച്ചതെന്ന് ആന്റണി പറഞ്ഞു. കൊട്ടരക്കര എന്ന പൊന്നാപുരം കോട്ട ആര്‍ ബാലകൃഷ്ണന്‍ പിടിച്ചെടുത്തു. പുതുപ്പള്ളിയിലെ പി സി ചെറിയാന്റെ കോട്ടയിലും ചേര്‍ത്തലയിലുമെല്ലാം കോണ്‍ഗ്രസ് വിജയിച്ചെന്നും ആന്റണി പറഞ്ഞു. തങ്ങളുടെ അന്നത്തെ ഡിമാന്‍ഡ് തോക്കുന്ന സീറ്റുകള്‍ വേണമെന്നായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. എ കെ ആന്റണി പറഞ്ഞ സ്പിരിറ്റിനെ പൂര്‍ണമായി ഉള്‍കൊള്ളുന്നുവെന്ന് ഷാഫി പറമ്പില്‍ എംപിയും പറഞ്ഞു.

Tags