നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യവുമായി ഷാഫി പറമ്പിൽ ; രണ്ട് മണിക്കൂറിനുള്ളിൽ 12,000ലേറെ കമന്റുകൾ
പോസ്റ്റിട്ട് രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴേക്കും 12,500 കമന്റുകൾ നിറഞ്ഞു. കെ.സി വേണുഗോപാലിന് വേണ്ടി ഷാഫി ഗ്രൂപ്പ് കളിച്ചുവെന്ന് ആരോപിച്ചുള്ളതായിരുന്നു മിക്ക കമന്റുകളും. ജനങ്ങളാണ് ഹൈകമാൻഡെന്നും സത്യം കൂടെയുണ്ടെങ്കിൽ, ജനങ്ങൾ ഒപ്പമുണ്ടെങ്കിൽ വെല്ലുവിളികൾ എത്ര വലുതായാലും ഒരു ശക്തിക്കും തടയാനാവില്ലെന്നും കമന്റുകളിൽ ഓർമിപ്പിച്ചു.
കോഴിക്കോട് : നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങളുമായി കോൺഗ്രസ് നേതാവും വടകര എം.പിയുമായ ഷാഫി പറമ്പിൽ. ‘കേരളത്തിന്റെ, കോൺഗ്രസ്സിന്റെ, യു ഡി എഫിന്റെ മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് അഭിവാദ്യങ്ങൾ’ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിട്ട് രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴേക്കും 12,500 കമന്റുകൾ നിറഞ്ഞു. കെ.സി വേണുഗോപാലിന് വേണ്ടി ഷാഫി ഗ്രൂപ്പ് കളിച്ചുവെന്ന് ആരോപിച്ചുള്ളതായിരുന്നു മിക്ക കമന്റുകളും. ജനങ്ങളാണ് ഹൈകമാൻഡെന്നും സത്യം കൂടെയുണ്ടെങ്കിൽ, ജനങ്ങൾ ഒപ്പമുണ്ടെങ്കിൽ വെല്ലുവിളികൾ എത്ര വലുതായാലും ഒരു ശക്തിക്കും തടയാനാവില്ലെന്നും കമന്റുകളിൽ ഓർമിപ്പിച്ചു.
‘ആരാണോ താങ്കളെ ക്രൗഡ് പുള്ളർ ആക്കിയത് അവർ തന്നെ താഴെ ഇരുത്തി. അധികാരം ഇന്ന് വരും നാളെ പോകും. ജനഹൃദയത്തിലെ സ്ഥാനം അത് പോയാൽ തിരികെ കിട്ടാൻ കുറച്ച് പ്രയാസപ്പെടും. ഗ്രൂപ്പിന് അതീതമായി കോൺഗ്രസിനെ ഉയർത്താൻ ശ്രമിച്ചതിനും കൃത്യമായ കാഴ്ചപ്പാട് ഉള്ളതിനും ആണ് വി.ഡി. സതീശനെ ജനങ്ങൾ നെഞ്ചേറ്റിയത്. ഗ്രൂപ്പുകളികളിൽ പലനാൾ ഒറ്റക്കായിട്ടും അവസാനം 'ഒറ്റക്ക് ഒരാൾ' ആയി മാറിയില്ലേ? കാലം കണക്ക് പറയും തീർച്ച’ -എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്.
‘ജനങ്ങൾ വിജയിച്ചു.. ഗ്രൂപ്പുകൾ തോറ്റു. വി ഡി സതീശന് ആശംസകൾ’, ആദ്യം പിണറായിസത്തെ തൂക്കി... പിന്നെ അതിനേക്കാൾ ഭയാനകരമായ ഗ്രൂപ്പിസത്തെയും തൂക്കി.. മുഖ്യമന്ത്രി പദവി ഏറ്റവും അർഹതപ്പെട്ടവന്റെ കയ്യിൽ, ഇതാണ് നീതി’, ‘ഗ്രൂപ്പിസം തോറ്റു ജനങ്ങൾ ജയിച്ചു’, ‘ചരിത്രത്തിൽ ആദ്യമായി ജനങ്ങൾ തീരുമാനിക്കുന്ന മുഖ്യമന്ത്രി വരുന്നു’, ‘ഇതിൽ നിന്നും പാഠം ഉൾക്കൊള്ളണം. ഇനിയും ഗ്രൂപ്പിസവുമായി നടന്നാൽ ഒരു തിരിച്ചു വരവ് അസാധ്യമായിവരും. പിന്നെ സംഭവിക്കുന്നത് ഭീകരമായ പതനം തന്നെയായിരിക്കും.. ഇപ്പോൾ വിശാലമനസ്കനായ ജനംനിങ്ങളോട് ക്ഷമിച്ചിരിക്കുന്നു’
.jpg)