ചെളിയില്‍ ചവിട്ടിയാല്‍ കുഴപ്പമില്ല അത് വൃത്തിയായി കഴുകിയിട്ട് വരണമെന്ന ഉപദേശമാണ് ഷാഫി നല്‍കിയത്: എ കെ ഷാനിബ്

Youth Congress former state secretary AK Shanib left the party
Youth Congress former state secretary AK Shanib left the party

ഒരു മനുഷ്യനും ഒരു പെണ്‍കുട്ടിയോടും ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്തതിന്റെ പരാതികള്‍ ഷാഫി പറമ്പില്‍ എംപിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും കേട്ടിട്ടുണ്ടെന്ന് തനിക്ക് ഉറപ്പാണ്.

പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതികളെ കുറിച്ച് ഷാഫി പറമ്പില്‍ എംപിക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അറിയാമായിരുന്നുവെന്ന് ഡിവൈഎഫ്ഐ നേതാവ് എ കെ ഷാനിബ്

ഷാനിബിന്റെ വാക്കുകള്‍:

ഗര്‍ഭഛിദ്രമടക്കമുള്ള കാര്യങ്ങളില്‍ നേതാക്കള്‍ക്ക് അറിവുണ്ടായിരുന്നു. മാത്രമല്ല മറ്റൊരു കേസിലും അറിവുണ്ടായിരുന്നു. ഒരു മനുഷ്യനും ഒരു പെണ്‍കുട്ടിയോടും ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്തതിന്റെ പരാതികള്‍ ഷാഫി പറമ്പില്‍ എംപിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും കേട്ടിട്ടുണ്ടെന്ന് തനിക്ക് ഉറപ്പാണ്. പാലക്കാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈ സൈക്കോപ്പാത്തിനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ താന്‍ നടത്തിയ മൂന്നാമത്തെ പത്രസമ്മേളനത്തില്‍ ഈ വിഷയത്തെ കുറിച്ച് പറഞ്ഞിരുന്നു. മറ്റൊരു നേതാവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ യുവതി പ്രതിപക്ഷ നേതാവിന് നല്‍കിയ പരാതിയെ കുറിച്ച് വരെ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടികള്‍ക്ക് അന്ന് തുറന്ന് പറയാന്‍ കഴിഞ്ഞിരുന്നില്ല. ഇയാളെ കുറിച്ച് മാത്രമല്ല മറ്റൊരു യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെയും ഒരു യുവതി പ്രതിപക്ഷ നേതാവിന് പരാതി നല്‍കിയിരുന്നു. ഇതിലെല്ലാം പ്രതിപക്ഷ നേതാവിന് ഉത്തമബോധ്യമുണ്ട്.

tRootC1469263">

ചിന്തന്‍ ശിബിരം പാലക്കാട് നടന്ന സമയത്ത് ഒരു പെണ്‍കുട്ടിയോട് ക്യാമ്പില്‍ രാത്രിയില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് അപമര്യാദയായി പെരുമാറി. ആ പെണ്‍കുട്ടിയെ അപമാനിക്കുന്ന നിലപാടാണ് ഉള്ളത്. രേഖാമൂലം പരാതി നല്‍കിയിട്ടും ഷാഫിയും പ്രതിപക്ഷ നേതാവും അതിനോടു സ്വീകരിക്കുന്ന നിലപാടില്‍ കൃത്യമായ ബോധ്യമുണ്ട്. ചെളിയില്‍ ചവിട്ടിയാല്‍ കുഴപ്പമില്ല പക്ഷേ അത് വൃത്തിയായി കഴുകിയിട്ട് വരണം അത് ആളുകള്‍ അറിയാതെ നോക്കാനുള്ള കഴിവു കൂടി വേണമെന്ന് ഷാഫി പറമ്പില്‍ സൈക്കോപാത്തിനെ ഉപദേശിച്ചു. വാഹനത്തില്‍ കയറ്റികൊണ്ടു പോയത് ഫെനി നൈനാനാണ് എന്ന് ആരോപണം ഉന്നയിച്ച യുവതി പറയുന്നു. ഡ്രൈവറെ പറഞ്ഞയച്ച് മുന്‍കൂട്ടി പദ്ധതിയിട്ട് ഗൂഢാലോചന നടത്തുന്ന ഒരാളെ എന്തിനാണ് ഇയാളെ പാലക്കാട് കൊണ്ടുവന്നത്? യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാക്കിയത്? ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ച ആളെ മറികടന്നാണ് ഇയാളെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. പ്രതിപക്ഷ നേതാവ് അയാളെ സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. പെണ്‍കുട്ടി പുറത്ത് പറഞ്ഞപ്പോള്‍ തന്റെ പ്രതിച്ഛായ്ക്ക് കോട്ടം തട്ടുമെന്ന് ഉറപ്പായതോടെ കൈവിട്ടു. തനിക്ക് ബോധ്യമുള്ള കാര്യങ്ങളാണ് താന്‍ പറയുന്നതെന്നും ഷാനിബ് പറയുന്നു.

Tags