ഷാബാ ശരീഫ് കൊലപാതകം ; രണ്ട് പ്രതികള്‍ ഇപ്പോഴും ഒളിവില്‍
Fri, 17 Mar 2023

നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് കൊലപാതക കേസിലെ രണ്ട് പ്രതികള്‍ ഇപ്പോഴും ഒളിവില്‍. കേസിലെ മുഖ്യ പ്രതി ഷൈബിന്‍ അഷ്‌റഫിന്റെ സഹായികളായി പ്രവര്‍ത്തിച്ച നിലമ്പൂര്‍ സ്വദേശികളായ ഷാസില്‍ , ഷമീം എന്നിവരാണ് കേസന്വേഷണം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞും ഒളിവില്‍ കഴിയുന്നത്. പ്രതികള്‍ക്കായി അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
നാട്ടുവൈദ്യനായ ഷാബാ ഷരീഫിനെ നിലമ്പൂര്‍ മുക്കട്ടയിലെ ആഡംബര വീട്ടില്‍ ഒന്നര വര്‍ഷത്തോളം തടവില്‍ പര്‍പ്പിച്ച ശേഷം കൊലപ്പെടുത്തി. മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ എറിഞ്ഞതാണ് കേസ്.