കാലടി സര്‍വ്വകലാശാലയില്‍ സമരം ശക്തമാക്കാന്‍ എസ്എഫ്‌ഐ

sfi

വിദ്യാര്‍ത്ഥികളെ വേട്ടയാടുന്ന നിലപാടാണ് വിസിക്കും സര്‍ക്കാരിനുമെന്ന രാഷ്ട്രീയ വിമര്‍ശനം ശക്തമാക്കാനാണ് തീരുമാനം.

കാലടി സംസ്‌കൃതം സര്‍വ്വകലാശാലയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചും സംസ്ഥാന നേതാക്കളെ എത്തിച്ചും സമരം ശക്തമാക്കാന്‍ എസ് എഫ് ഐ. 

വിദ്യാര്‍ത്ഥികളെ വേട്ടയാടുന്ന നിലപാടാണ് വിസിക്കും സര്‍ക്കാരിനുമെന്ന രാഷ്ട്രീയ വിമര്‍ശനം ശക്തമാക്കാനാണ് തീരുമാനം. എന്നാല്‍ സമരത്തോട് നിഷേധാത്മക നിലപാടുള്ള സിന്‍ഡിക്കേറ്റും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ചര്‍ച്ചയ്ക്കുള്ള ഒരു സൂചനയും നിലവില്‍ നല്‍കുന്നതുമില്ല.

Tags