കേരള സർവകലാശാലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സ്എഫ്ഐ; സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
Sep 2, 2026, 15:29 IST
തിരുവനന്തപുരം: കേരള സർവകലാശാലയിലുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയില്ല.
പൊലീസുമായി ഉന്തും തള്ളും ഉണ്ടായതോടെ പൊലീസ് ലാത്തിവീശി. കഴിഞ്ഞ അരമണിക്കൂറിലധികമായി സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇന്നലെ വന്ദേമാതരം വിവാദത്തിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ വനിതാ പ്രവർത്തകർക്കുൾപ്പെടെ പരിക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്നത്തെ സെക്രട്ടേറിയറ്റ് മാർച്ച്.
.jpg)

