എസ്എഫ്ഐ-പൊലീസ് പോര്‍വിളി; കന്റോണ്‍മെന്റ് സി ഐ സതീഷ് കുമാറിനും എസ്ഐ ജി ഗോകുലിനും കാരണം കാണിക്കല്‍ നോട്ടീസ്
യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഇരുവരുടെയും ഭാഗത്ത് നിന്നുണ്ടായ പ്രകോപനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
പൊലീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കന്റോണ്‍മെന്റ് സി ഐ സതീഷ് കുമാറും എസ്ഐ ജി ഗോകുലും കാരണം കാണിക്കല്‍ നോട്ടീസ് നല്കി. നാല് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ നല്കിയ കാണിക്കല്‍ നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഇരുവരുടെയും ഭാഗത്ത് നിന്നുണ്ടായ പ്രകോപനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
കേസിലെ പ്രതിയും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുമായ നന്ദനെ, എസ് ഐ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരെ വെല്ലുവിളിച്ച് സി ഐ സതീഷ് കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടു. രണ്ട് കാര്യങ്ങളും സേനയുടെ അച്ചടക്കം ലംഘിച്ചുള്ളതാണെന്ന് സെപ്ഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
.jpg)


