എസ്എഫ്‌ഐ ആള്‍മാറാട്ടം; ഇന്ന് പൊലീസ് സംഘം കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെത്തി പരിശോധന നടത്തും
May 25, 2023, 07:36 IST

കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട വിവാദവുമായി ബന്ധപ്പെട്ടു കോളേജില്‍ ഇന്ന് പൊലീസ് സംഘം പരിശോധന നടത്തും. രണ്ടു ദിവസം കേരള സര്‍വകലാശാലയില്‍ നേരിട്ടെത്തി പൊലീസ് വിവരം ശേഖരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍, വലിയ തിരിമറി നടന്നിട്ടും സര്‍വകലാശാലക്ക് നേരത്തേ പരാതി ലഭിച്ചില്ലേ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിച്ചത്.
രേഖകളുടെ പരിശോധനയ്ക്ക് ശേഷം എഫ്.ഐ.ആറിലെ പിഴവുകള്‍ തിരുത്താനാണ് പൊലീസ് നീക്കം. അറസ്റ്റിലേക്ക് കടക്കും മുന്‍പ് വിശദമായ പരിശോധനയ്ക്കാണ് പൊലീസ് ശ്രമിക്കുന്നത്.