കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടം; സിപിഐഎം ജില്ലാ കമ്മിറ്റി ഇന്ന് യോഗം ചേരും
Updated: May 19, 2023, 08:12 IST

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്.എഫ്.ഐ ആള്‍മാറാട്ടത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഇന്ന് യോഗം ചേരും. വിവാദത്തെ തുടര്‍ന്ന് ആരോപണ വിധേയനായ വിശാഖിനെ സി.പി.ഐ.എം പുറത്താക്കിയിരുന്നു.
ലോക്കല്‍ കമ്മിറ്റി അംഗമായ വിശാഖിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. ജില്ലാ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി. എസ്.എഫ്.ഐയും ഇയാളെ പുറത്താക്കിയിരുന്നു.
എന്നാല്‍ വിശാഖിന് സി.പി.ഐ.എം നേതൃത്വത്തില്‍ ചിലരുടെ പിന്തുണ ഉണ്ടായിരുന്നു എന്ന ആരോപണം ശക്തമാണ്. ഈ സാഹചര്യത്തില്‍ തുടര്‍പടികള്‍ ഇന്ന് ചേരുന്ന സി.പി.ഐ.എം ജില്ലാ കമ്മിറ്റി യോഗം തീരുമാനിക്കും.