എസ്എഫ്‌ഐ ആള്‍മാറാട്ടം ; ക്രിമിനല്‍ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടത്തില്‍ സിപിഐഎമ്മും പ്രതിരോധത്തില്‍. പാര്‍ട്ടിയിലെ വിഭാഗീയതയാണ് ആള്‍മാറാട്ടം പുറത്തു വരാന്‍ കാരണം എന്നാണ് സൂചന. ആള്‍മാറാട്ടത്തില്‍ ക്രിമിനല്‍ കേസെടുക്കണം എന്ന ആവശ്യം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്.
സിപിഐഎം ജില്ലാ കമ്മിറ്റി അംഗമായ ഒരു എംഎല്‍എക്ക് എതിരെയും ആരോപണം ഉയരുന്നുണ്ട്. വിശാഖിനെ തിരുകി കയറ്റാന്‍ പ്രിന്‍സിപ്പലിനോട് നിര്‍ദേശിച്ചത് എംഎല്‍എ ആണെന്നാണ് ആരോപണം. വിവാദം ആകുന്നതിനു മുന്‍പ് തന്നെ സിപിഐഎം വിഷയം അറിഞ്ഞിരുന്നു.
പാര്‍ട്ടി സംസ്ഥാന ജില്ലാ നേതൃത്വങ്ങള്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ കമ്മീഷന്‍ നിയോഗിച്ചത്. കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാറിനാണ് അന്വേഷണ ചുമതല.
പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. എസ്എഫ്‌ഐ നേതൃത്വത്തിനെതിരെ അനഘ മൊഴി നല്‍കിയതായാണ് വിവരം. സംഭവം വിവാദമായതിന് പിന്നാലെ കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു