എസ്‍എഫ്‍ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ വീട്ടിൽ കയറി ആക്രമിച്ചു
Apr 12, 2025, 15:19 IST
തിരുവനന്തപുരം : എസ്‍എഫ്‍ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം. കടകംപള്ളി സ്വദേശി നന്ദന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികൾ നന്ദന്റെ തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ചതായും പരാതിയുണ്ട്. രണ്ടുപേരാണ് ആക്രമണം നടത്തിയത്. തലയ്ക്ക് പരിക്കേറ്റ നന്ദനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
tRootC1469263">ഇന്നലെ രാത്രി ആയിരുന്നു ആക്രമണമുണ്ടായത്.ഇത് മൂന്നാം തവണയാണ് നന്ദൻറെ വീടിന് നേരെ ആക്രമണം ഉണ്ടാകുന്നത്. അന്ന് എത്തിയ ആക്രമികൾ വീടിന്റെ ജനലും നിർത്തിയിട്ട വാഹനവും അടിച്ചു തകർത്തിരുന്നു..
.jpg)


