15കാരി പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ : പ്രതി പോലീസ് പിടിയിൽ

അടൂർ: 15കാരി പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മണക്കാട് മേടമുക്ക് കാർത്തിക നഗറിൽ തോപ്പിൽ വീട്ടിൽ താമസിക്കുന്ന ആർ. രഞ്ജിത്തിനെയാണ് (32) പിടിയിലായത്. ഇയാൾ കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ്.
ഈവർഷം ജൂൺ ഒമ്പതിനും 11നും രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കുട്ടിയോട് ഇയാൾ ലൈംഗിക അതിക്രമം കാട്ടിയത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽനിന്ന് അറിയിച്ചതുപ്രകാരം അടൂർ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസെടുത്തു.
അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അടൂർ പൊലീസ് ഇൻസ്പെക്ടർ ശ്രീകുമാർ, എസ്.ഐ ജലാലുദ്ദീൻ, സി.പി.ഒമാരായ അജിത്, ശ്യാം, റോബി, ശ്രീജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.