സ്വകാര്യ ചിത്രം കാണിച്ച് ലൈംഗീക ബന്ധം ; ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു ; 22 കാരി ആത്മഹത്യ ചെയ്തു
മൈസൂരുവില്‍ സ്വകാര്യ കോളജില്‍ എംഎസ് സി ബയോടെക്‌നോളജി വിദ്യാര്‍ത്ഥിനിയാണ് മരിച്ച പെണ്‍കുട്ടി.
22 കാരിയായ എംഎസ് സി വിദ്യാര്‍ത്ഥിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരു സൗത്ത് ജില്ലയിലെ രാമനഗര സ്വദേശി വര്‍ഷിണിയാണ് മരിച്ചത്. ആണ്‍സുഹൃത്ത് വഞ്ചിച്ചെന്നും ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്നും കാണിച്ചുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.
മൈസൂരുവില്‍ സ്വകാര്യ കോളജില്‍ എംഎസ് സി ബയോടെക്‌നോളജി വിദ്യാര്‍ത്ഥിനിയാണ് മരിച്ച പെണ്‍കുട്ടി. ഞായറാഴ്ച 11 മണിയോടെയാണ് തൂങ്ങി മരിച്ചത്.
ആണ്‍സുഹൃത്ത് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നും സ്വകാര്യ ചിത്രങ്ങളുപയോഗിച്ച് ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നുമാണ് കുറിപ്പിലുള്ളത്. ഗര്‍ഭിണിയാക്കിയ ശേഷം അബോര്‍ഷന് നിര്‍ബന്ധിച്ചു. ആണ്‍സുഹൃത്ത് പണവും സ്വര്‍ണവും കൈക്കലാക്കിയെന്നും കുറിപ്പില്‍ പറയുന്നു. യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.
.jpg)

