ലൈംഗികാതിക്രമ പരാതി; ഇ എന്‍ സുരേഷ് ബാബുവിനെതിരെ നടപടികളുമായി സിപിഎം
സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നില്‍ യുവതി നല്കിയ പരാതിയാണെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും പാര്‍ട്ടിയോ ജില്ലാ നേതൃത്വമോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല
സിപിഎം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ തുടര്‍നടപടികളുമായി പാര്‍ട്ടി. സിപിഎം കേന്ദ്ര കമ്മിറ്റിയുടെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) പരാതിയില്‍ അന്വേഷണം നടത്തിവരികയാണ്. പരാതിക്കാരിയായ വനിതാ നേതാവിന്റെ മൊഴിയെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ സമിതി പൂര്‍ത്തിയാക്കി.
സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നില്‍ യുവതി നല്കിയ പരാതിയാണെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും പാര്‍ട്ടിയോ ജില്ലാ നേതൃത്വമോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. അഭിഭാഷക കൂടിയായ വനിതാ നേതാവാണ് സുരേഷ് ബാബുവിനെതിരെ പരാതി നല്‍കിയത്. പരാതിക്ക് ആധാരമായി ശക്തമായ ഡിജിറ്റല്‍ തെളിവുകളും യുവതി സമര്‍പ്പിച്ചതായാണ് വിവരം.
അതേസമയം, പരാതിയുടെ വിശദാംശങ്ങള്‍ സിപിഎം നേതൃത്വം ഇതുവരെ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല.
.jpg)

