ലൈംഗിക പീഡനക്കേസ്; ആലപ്പുഴയില്‍ നൃത്താധ്യാപകന്‍ അറസ്റ്റില്‍
Sep 8, 2026, 06:15 IST
ഡാന്‍സ് അക്കാദമിയില്‍ നൃത്തം അഭ്യസിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് ലൈംഗിക പീഡനത്തിനിരയാക്കിയത്.
പീഡനക്കേസില്‍ നൃത്താധ്യാപകന്‍ അറസ്റ്റില്‍. പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് അറവുകാട് ശ്രീ മംഗലം വീട്ടില്‍ അനന്തന്‍ എസ് മധു (29)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഡാന്‍സ് അക്കാദമിയില്‍ നൃത്തം അഭ്യസിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് ലൈംഗിക പീഡനത്തിനിരയാക്കിയത്.
ഒരു മാസം മുമ്പ് നടന്ന സംഭവത്തില്‍ കുട്ടികളുടെ ബന്ധുക്കള്‍ പുന്നപ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇയാള്‍ ബാംഗ്ലൂര്‍ അടക്കം പല സ്ഥലങ്ങളിലും ഒളിവിലായിരുന്നു. പിടികൂടിയ പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി.
.jpg)

