ലൈംഗിക പീഡനക്കേസ്: പാലക്കാട് നഗരസഭ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനായി അന്വേഷണം തുടര്‍ന്ന് പൊലീസ്

prasobh

പ്രശോഭിനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

പീഡനക്കേസില്‍ പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി വത്സന്‍ ഒളിവില്‍ തുടരുന്നു. ദളിത് യുവതിയുടെ പീഡന പരാതിയിലാണ് പ്രശോഭിനെതിരെ കേസെടുത്തത്. ഇന്നലെ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഈ സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചതോടെ വിഷയം കൂടുതല്‍ ചര്‍ച്ചയാവുകയാണ്.

പ്രശോഭിനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രശോഭിനെതിരെ യുവതി പരാതി നല്‍കിയത്. അതേസമയം പീഡന പരാതി ഉയര്‍ന്നതോടെ പ്രശോഭിനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.

Tags