ബോബി ചെമ്മണൂരിനെതിരായ ലൈംഗികാധിക്ഷേപക്കേസ് ; തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: യുവനടിയുടെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ റജിസ്റ്റർ ചെയ്ത ലൈംഗികാധിക്ഷേപ കേസില്‍ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രശ്‌നം ഒത്തുതീര്‍പ്പായെന്ന് നടി ഹൈക്കോടതിയെ അറിയിച്ചു. സത്യവാങ്മൂലം പരിഗണിച്ചാണ് നടപടി.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ബോബി ചെമ്മണൂര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ കോടതി നടിയുടെ നിലപാട് തേടിയിരുന്നു. അതിനിടെ ഈ വിഷയത്തില്‍ ബോബി ചെമ്മണൂര്‍ പരസ്യമായി ഖേദപ്രകടനം നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേസ് ഒത്തുതീര്‍പ്പായെന്ന് നടി സത്യവാങ്മൂലം കോടതിയെ അറിയിച്ചത്. തുടര്‍ന്നാണ് ഹൈക്കോടതി നടപടി.
നടിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ബോബി ചെമ്മണൂര്‍ ഖേദ പ്രകടനം നടത്തിയത്. ബോബിയുടെ മാപ്പപേക്ഷ സ്വീകരിക്കുന്നുവെന്ന് നടി പിന്നാലെ അഭിപ്രായപ്പെട്ടരുന്നു. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത് ഒരു നല്ല തീരുമാനമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്റെ മാതാപിതാക്കളോട് സംസാരിച്ചിരുന്നതായും ബോബി ചെമ്മണൂരിന്റെ ഭാഗത്തുനിന്നുണ്ടായ ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നതായും നടി പറഞ്ഞിരുന്നു.
.jpg)

