കൊച്ചി ബിനാലെ കലാകാരിയ്ക്കെതിരെ ലൈംഗിക അതിക്രമം; മുംബൈ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

police

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇ മെയില്‍ വഴിയാണ് പരാതി ലഭിച്ചത്.

കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതയ്ക്കെതിരെ ലൈംഗിക അതിക്രമം. തായ്വന്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തു. നവി മുംബൈ സ്വദേശിയായ സുമിത് എന്നയാള്‍ക്കെതിരെയാണ് കേസ്. 

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇ മെയില്‍ വഴിയാണ് പരാതി ലഭിച്ചത്. മൂന്ന് ദിവസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുമായി അടുപ്പം സ്ഥാപിച്ച് മോശമായി പെരുമാറുകയായിരുന്നു എന്നാണ് പരാതി. ഇയാള്‍ക്ക് ബിനാലെയുമായി നേരില്‍ ബന്ധമുണ്ടോ എന്നടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്.

tRootC1469263">

Tags