കായംകുളത്ത് അപകടത്തില്‍പ്പെട്ട യുവതിക്ക് നേരെ ലെെംഗികാതിക്രമം നടത്തിയ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
വാഹനാപകടത്തില്‍ കാലിലും തോളിലും താടിയെല്ലിലുമുണ്ടായ പരിക്ക് കാരണം യുവതി തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. കേരള വ്യാപാരി വ്യവസായ ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റായിരുന്ന പ്രതി സിനില്‍ സവാദിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര സസ്പെൻഡ് ചെയ്തു.
ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ.കേസില്‍ 15 ദിവസത്തിനകം പോലീസ് മേധാവി റിപ്പോർട്ട് നല്‍കണമെന്നാണ് ആവശ്യം.കായംകുളം ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വീണ്ടും അതിജീവിതയുടെ മൊഴിയെടുക്കും. പരാതിക്കാരിയിട്ട് മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതി സവാദിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നാണ് വിവരം. സംഭവത്തില്‍ അതിജീവിതയുടെ രഹസ്യ മൊഴി മാവേലിക്കര മജിസ്‌ട്രേറ്റ് രേഖപ്പെടുത്തും. ഇതിനായി ആലപ്പുഴ സിജെഎം കോടതി മാവേലിക്കര മജിസ്‌ട്രേറ്റിന് നിർദേശം നല്‍കി.
ഏപ്രില്‍ നാലിന് രാത്രി 12.45ന് ആയിരുന്നു പരാതിക്കാസപദമായ സംഭവം. കൂട്ടുകാരിക്കും കുടുംബത്തിനുമൊപ്പം മലയാറ്റൂരില്‍ പോയി ഓട്ടോറിക്ഷയില്‍ മടങ്ങുന്നതിനിടെ കെ.പി.എ.സി ജംഗ്ഷനില്‍ വെച്ച് പരാതിക്കാരിയും ഒപ്പമുണ്ടായിരുന്നവരും യാത്ര ചെയ്ത വാഹനം ഡിവൈഡറില്‍ ഇടിച്ചുകയറി അപകടമുണ്ടായി. പെട്ടി ഓട്ടോയിലെത്തിയവരും ബൈക്കിലെത്തിയ പ്രതിയുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ട്ടി ഓട്ടോയിലെത്തിയ ആള്‍ക്ക് കാവിഷർട്ടും ലുങ്കിയുമായിരുന്നു വേഷം. പ്രതി പാന്റ്സും വെള്ള ഷർട്ടുമാണ് ധരിച്ചിരുന്നതെന്നും യുവതി ഓർക്കുന്നു.
മറ്റൊരാളും പ്രതിക്കൊപ്പം ബൈക്കില്‍ ഉണ്ടായിരുന്നു. നടക്കാൻ ബുദ്ധിമുട്ട് നേരിട്ട തന്നെ ഉയർത്താനെന്ന വ്യാജേന പ്രതി വസ്ത്രത്തിനുള്ളിലൂടെ കൈ കടത്തി ഉപദ്രവിച്ചെന്നാണ് യുവതി പറയുന്നത്. ഈ അതിക്രമം വാഹനത്തില്‍ കയറുന്നത് വരെ തുടർന്നു. കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പ്രതി അവിടെയെത്തി. അപ്പോള്‍ താൻ സംസാരിച്ചു തുടങ്ങിയിരുന്നില്ല. അടുത്തെത്തിയ പ്രതി 'നിനക്ക് നടന്ന സംഭവത്തില്‍ ഒരു പ്രശ്നവുമില്ല, പരാതിയുമില്ല. എത്രയും വേഗം ഇവിടെ നിന്ന് റഫറൻസ് വാങ്ങി നിന്റെ നാട്ടിലേക്ക് പോയ്ക്കൊള്ളണം' എന്ന് ഭീഷണിപ്പെടുത്തി.
തുടർന്ന് പരിശോധനയ്ക്കായി എക്സറേ റൂമില്‍ എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ആരോഗ്യപ്രവർത്തകയോടാണ് യുവതി ആദ്യം കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇതോടെ ജീവനക്കാരി പോലീസിനെ വിവരം അറിയിക്കണമെന്ന് പറഞ്ഞുവെന്നും അതിജീവിത പറഞ്ഞു. അപകടത്തെത്തുടർന്ന് താൻ അവശ നിലയിലായിരുന്നുവെന്നും ശബ്ദം താഴുകയും, ശ്വാസം മുട്ടലുണ്ടാകുകയും ചെയ്തെന്നും യുവതി പറഞ്ഞു. എന്നാല്‍ ബോധം നഷ്ടമായിരുന്നില്ലെന്നും. സംഭവിച്ചതെല്ലാം താൻ വ്യക്തമായി ഓർക്കുന്നുണ്ടെന്നും യുവതി പറഞ്ഞു.
വാഹനാപകടത്തില്‍ കാലിലും തോളിലും താടിയെല്ലിലുമുണ്ടായ പരിക്ക് കാരണം യുവതി തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. കേരള വ്യാപാരി വ്യവസായ ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റായിരുന്ന പ്രതി സിനില്‍ സവാദിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര സസ്പെൻഡ് ചെയ്തു.
.jpg)

