സ്കൂൾ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം: എറണാകുളത്ത് സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ പോക്സോ കേസ്; പ്രതി അറസ്റ്റിൽ

Sexual assault on school girl: POCSO case filed against private bus conductor in Ernakulam; Accused arrested

എറണാകുളം: കൊച്ചിയിലെ സ്വകാര്യ സ്കൂൾ വിദ്യാർഥിനിയോട് അശ്ലീലമായി സംസാരിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ എറണാകുളം അയ്യപ്പൻകാവ് സ്വദേശി അലൻ (18) ആണ് അറസ്റ്റിലായത്. എറണാകുളം നോർത്ത് പൊലീസാണ് പ്രതിയെ പിടികൂടിയത്.

മട്ടാഞ്ചേരി - ചേരാനല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന 'വേണാട്' എന്ന ബസിലെ കണ്ടക്ടറാണ് അറസ്റ്റിലായ അലൻ. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥിനിയോട് തിരക്കുള്ള ബസിനുള്ളിൽ വെച്ച് പ്രതി അശ്ലീലച്ചുവയോടെ സംസാരിക്കുകയും കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം നോർത്ത് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്ന് രാവിലെ പ്രതിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

നേരത്തെ സമാനമായ രീതിയിൽ മറ്റൊരു പെൺകുട്ടിയെ ബസിൽ വെച്ച് കടന്നുപിടിച്ചതിന് ഇയാളെ നാട്ടുകാർ കൈയേറ്റം ചെയ്തതായും വിവരമുണ്ട്. കൂടാതെ, സ്കൂൾ വിട്ടുവരുന്ന പെൺകുട്ടികളെ പ്രലോഭിപ്പിച്ച് വീട്ടിൽ എത്തിച്ച് ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിലും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Tags