പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
പുഞ്ചവയല്‍ ഇലവുങ്കല്‍ സ്വദേശി അരുണ്‍ കുമാറിനെയാണ് (46) മുണ്ടക്കയം പോലീസ് അറസ്റ്റുചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ സസ്‌പെന്‍ഷനിലുള്ള എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പുഞ്ചവയല്‍ ഇലവുങ്കല്‍ സ്വദേശി അരുണ്‍ കുമാറിനെയാണ് (46) മുണ്ടക്കയം പോലീസ് അറസ്റ്റുചെയ്തത്.
കാഞ്ഞിരപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസറാണ് അറസ്റ്റിലായ അരുണ്‍ കുമാര്‍. സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയെത്തുടര്‍ന്ന് ഇയാള്‍ നിലവില്‍ എക്‌സൈസ് വകുപ്പില്‍ നിന്ന് സസ്‌പെന്‍ഷനിലാണ്. സഹപ്രവര്‍ത്തകയുടെ പരാതിയിലും മുണ്ടക്കയം പോലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിയെ അതിക്രമത്തിനിരയാക്കിയ സംഭവത്തില്‍ മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ തുടരന്വേഷണവും മറ്റ് നിയമനടപടികളും പുരോഗമിക്കുകയാണെന്ന് മുണ്ടക്കയം പോലീസ് അറിയിച്ചു.
.jpg)

