മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ്; ഫുട്ബോള്‍ പരിശീലകൻ വീണ്ടും അറസ്റ്റില്‍
നേരത്തെ മറ്റൊരു പോക്സോ കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന പ്രതിക്കെതിരെ, മറ്റൊരു വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുതിയ കേസ് കൂടി ചുമത്തുകയായിരുന്നു.
മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിച്ച കേസില്‍ ഫുട്ബോള്‍ പരിശീലകൻ അറസ്റ്റില്‍.മാറഞ്ചേരി പുത്തൻ പുരയില്‍ നിബ്രാസ് (26) ആണ് പെരുമ്പടപ്പ് പൊലീസിന്റെ പിടിയിലായത്.
കോച്ചിന്‍റെ പീഡനത്തെപ്പറ്റി ഒന്നിലധികം വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ അധികൃതരോട് പരാതി നല്‍കിയിരുന്നു.പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ്, മഞ്ചേരി കോടതിയില്‍ നിന്ന് പ്രതിയെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
നേരത്തെ മറ്റൊരു പോക്സോ കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന പ്രതിക്കെതിരെ, മറ്റൊരു വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുതിയ കേസ് കൂടി ചുമത്തുകയായിരുന്നു.
പീഡന വിവരം കുട്ടി ആദ്യം സ്കൂള്‍ അധികൃതരോടാണ് വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂള്‍ അധികൃതർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പരിശീലന കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കി വന്നിരുന്ന പ്രതി, ഈ അവസരം മുതലെടുത്ത് പലരെയും പീഡനത്തിന് ഇരയാക്കിയതായി സംശയമുണ്ട്.
പ്രതിക്കെതിരെ മൊഴി കൊടുക്കുന്നതില്‍നിന്ന് പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ ബന്ധുക്കളില്‍ ചിലര്‍ ശ്രമിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി
.jpg)

