പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; വയോധികന് അറസ്റ്റില്‍
May 15, 2026, 06:08 IST
ചൊവ്വാഴ്ച വൈകീട്ടോടെ ഇയാള്‍ വീടിന് സമീപം വച്ച് പെണ്‍കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെങ്ങാലി സ്വദേശിയായ മമ്മദ് കോയ(66) ആണ് പിടിയിലായത്. എലത്തൂര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ടോടെ ഇയാള്‍ വീടിന് സമീപം വച്ച് പെണ്‍കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു
അറസ്റ്റിന് പിന്നാലെ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
.jpg)

