കോഴിക്കോട് പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം ; യുവാക്കള്‍ പിടിയില്‍

13-year-old boy who went missing from Thamarassery on Thiruvonanam has been found in Tamil Nadu

ആളൊഴിഞ്ഞ ഒരു കട മുറിയിലെത്തിച്ച്‌ ലൈംഗിക അതിക്രമം നടത്തുകയും, കത്തികാണിച്ചു കുത്തുമെന്നു ഭീഷണിപ്പെടുത്തി കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു കൊണ്ടു പോകുകയുമായിരുന്നു.

കോഴിക്കോട് : പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ യുവാക്കള്‍ പിടിയില്‍. കിനാലൂർ സ്വദേശി എച്ചിങ്ങാപൊയില്‍ വീട്ടില്‍ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

ഏപ്രില്‍ 30ന് രാത്രി പാളയത്തു നിന്നും പുഷ്പ ജംഗ്ഷനിലേക്ക് നടന്നു പോകുന്ന 17 വയസ്സ് പ്രായമുള്ള വിദ്യാർത്ഥിയെ ജയലക്ഷ്മി സില്‍ക്സിന് എതിർ വശത്തുള്ള പെട്രോള്‍ പമ്പിനു സമീപം എത്തിയപ്പോള്‍ മുൻപരിചയം ഉള്ള സ്കൂട്ടറിലെത്തിയ പ്രതിയും സുഹൃത്തും ചേർന്ന് കുട്ടിയെ ബലം പ്രയോഗിച്ച്‌ സ്കൂട്ടറില്‍ കയറ്റി ആളൊഴിഞ്ഞ ഒരു കട മുറിയിലെത്തിച്ച്‌ ലൈംഗിക അതിക്രമം നടത്തുകയും, കത്തികാണിച്ചു കുത്തുമെന്നു ഭീഷണിപ്പെടുത്തി കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു കൊണ്ടു പോകുകയുമായിരുന്നു.

തുടർന്ന് വിദ്യാർത്ഥിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും, അർഷാദ് ഹുസ്സൈനെ പൂനൂരില്‍ നിന്നും, സജീറിനെ കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

കസബ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിമ്മി. പി.ജെ യുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ സജേഷ് കുമാർ, എസ്.സി.‌പി.‌ ഒ മാരായ ദീപു, ഷിജിത്ത്, സന്ദീപ്, സി.‌പി.‌ഒ മാരായ അഭയ്, അമൃത എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

പ്രതികള്‍ സ്ഥിരം കുറ്റവാളികള്‍ ആണെന്നും സജീറിന് കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിനും, വില്‍പ്പനയ്ക്കായി കൈവശം വെച്ചതിനും, പൊതുജനശല്യത്തിനുമായി നിരവധി കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
 

Tags