ലൈംഗികാതിക്രമക്കേസ്; യുവതിക്ക് ഗർഭഛിദ്രത്തിന് മരുന്ന് എത്തിച്ച് നൽകിയത് രാഹുലിൻ്റെ സുഹൃത്തായ യുവ സംരംഭകൻ, നിർണായക തെളിവുകൾ

rahul mankoottathil
rahul mankoottathil

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ ലൈംഗികാതിക്രമക്കേസിൽ ക്രൈംബ്രാഞ്ചിന്  നിർണായക തെളിവുകൾ ലഭിച്ചതായി വിവരം. ഗർഭഛിദ്രത്തിന് യുവതിക്ക് മരുന്ന് എത്തിച്ച് നൽകിയത് രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്തായ യുവ വ്യവസായിയാണെന്നുള്ള വിവരമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. അശാസ്ത്രീയ ഗർഭഛിദ്രം നടന്നത് നാലാം മാസമാണ്. രാഹുലിനൊപ്പം വ്യവസായിയും ഗർഭഛിദ്രത്തിന് യുവതിയെ ഭീഷണിപ്പെടുത്തിയതായാണ് വിവരം. വ്യവസായി യുവതിയെ ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. പത്തനംതിട്ട സ്വദേശിയാണ് രാഹുലുമായി അടുത്ത ബന്ധം പുലർത്തുന്ന യുവ വ്യവസായി. ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

tRootC1469263">

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമക്കേസിൽ വിശദമായ അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. രാഹുലിനെതിരെ തെളിവുകൾ ശേഖരിക്കുന്ന നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രാഹുലിന് പുറമേ മറ്റൊരാൾകൂടി യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്നുള്ള വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഇയാൾ രാഹുലിന്റെ നാട്ടുകാരൻ തന്നെയാണ്. ഇയാൾ വഴിയാണ് രാഹുൽ മാങ്കൂട്ടത്തിൽ യുവതിക്ക് ഗർഭഛിദ്രത്തിന് മരുന്ന് എത്തിച്ച് നൽകിയത്. മരണം വരെ സംഭവിക്കാൻ സാധ്യതയുള്ള രണ്ട് മരുന്നുകളാണ് ഇയാൾ എത്തിച്ചു നൽകിയത്. നാലാം മാസത്തിൽ ഈ മരുന്ന് കഴിച്ച് യുവതി ഗർഭഛിദ്രം നടത്തി. ഡോക്ടറുടെ സാന്നിധ്യം പോലുമില്ലാതെ അശാസ്ത്രീയമായായിരുന്നു ഗർഭഛിദ്രം. രാഹുലിന് പുറമേ യുവ സംരംഭകനും യുവതിയെ ഭീഷണിപ്പെടുത്തിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. യുവതിയെ ഇയാൾ പലതവണകളിലായി ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചു.


കേസിൽ രാഹുലിനെതിരെ ആരോപണം ഉന്നയിച്ചവരുെട മൊഴി രേഖപ്പെടുത്തുന്ന നടപടികളും ക്രൈംബ്രാഞ്ച് തുടരുകയാണ്. ഇന്നലെ നടി റിനി ആൻ ജോർജിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. രാഹുലിനെതിരായ നടപടികൾക്ക് തുടക്കമിട്ടതിന് റിനിയുടെ വെളിപ്പെടുത്തലുകളായിരുന്നു. രാഹുൽ അയച്ച അശ്ലീല സന്ദേശങ്ങളുടെ പകർപ്പ് നടി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. റിനിക്ക് പുറമേ പരാതിക്കാരായ പതിനൊന്ന് പേരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നുണ്ട്. ഡിവൈഎസ്പി ഷാജിയുടെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പരാതിക്കാരായ മറ്റ് പതിനൊന്ന് പേരുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്.
 

Tags