ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്നും പുറത്താക്കി
Updated: Apr 1, 2026, 13:49 IST
സംവിധായകൻ സിനിമാ സെറ്റില്‍ വച്ച് കാരവാനിനുള്ളില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കൊച്ചി സ്വദേശിയായ യുവ നടിയുടെ പരാതി.
കൊച്ചി: യുവനടിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ ചലച്ചിത്ര അക്കാദമി മുൻ ചെയര്‍മാനുമായ രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്നും പുറത്താക്കി.ഫെഫ്ക റൈറ്റേഴ്സ് യൂണിയനില്‍ നിന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനില്‍ നിന്നുമാണ് പുറത്താക്കിയത്.
ജനുവരി 9 നു ഫോർട്ട് കൊച്ചിയില്‍ വെച്ചാണ് പരാതിക്കു കാരണമായ സംഭവം ഉണ്ടാകുന്നത്. സംവിധായകൻ സിനിമാ സെറ്റില്‍ വച്ച് കാരവാനിനുള്ളില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കൊച്ചി സ്വദേശിയായ യുവ നടിയുടെ പരാതി.
തുടർന്ന് ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയില്‍ വെച്ച് കാർ തടഞ്ഞാണ് പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തിനെതിരെ ബിഎൻഎസ് പ്രകാരമുള്ള ഗുരുതർഹരാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
.jpg)


