യുവനടിക്കെതിരായ ലൈംഗികാതിക്രമം; നടി കരഞ്ഞുകൊണ്ട് ഇറങ്ങിവന്ന കാരവൻ കസ്റ്റഡിയിൽ
Apr 5, 2026, 08:11 IST
കൊച്ചി: സംവിധായകൻ രഞ്ജിത്ത് യുവനടിയോട് അപമര്യാദയായി പെരുമാറിയ കാരവൻ പോലീസ് കസ്റ്റഡിയിലെടുത്തു, സംഭവം നടക്കുമ്പോൾ ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിലുണ്ടായിരുന്ന രണ്ട് കാരവനുകൾ ഫൊറൻസിക് പരിശോധനയ്ക്കായി പോലീസ് കൊച്ചിയിലെത്തിച്ചു. കൊച്ചി സിറ്റി പോലീസ് എ.ആർ. ക്യാമ്പിൽ ഇവ സൂക്ഷിച്ചിരിക്കുകയാണ്.
അടുത്തദിവസം തന്നെ രഞ്ജിത്തിനെ കാരവനിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഈ കാരവനിൽ വെച്ചാണ് നടിയോട് അപമര്യാദയായി പെരുമാറിയതെന്നാണ് കേസ്. നടി കാരവനിൽനിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങുന്നതിന് സാക്ഷികളുമുണ്ട്. ഇവരുടെ മൊഴിയും എടുക്കും. സിനിമാ സെറ്റിലുള്ളവർ സംഭവം നേരത്തേ അറിഞ്ഞിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
.jpg)

