'പൊലീസിനെ ആക്രമിച്ചാൽ കടുത്ത ശിക്ഷ'; ഓപ്പറേഷൻ തൂഫാന് ശേഷം പൊലീസുകാർ അതിക്രമം നേരിടുന്നു: രമേശ് ചെന്നിത്തല
MDMA യുമായി വരുന്നവരെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസുകാരന് അപകടം പറ്റിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസുകാർക്കെതിരെയുള്ള അതിക്രമം അംഗീകരിച്ചു കൊടുക്കില്ല എന്ന് രമേശ് ചെന്നിത്തല . ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച ശേഷം പല സ്ഥലങ്ങളിലും പൊലീസുകാർക്ക് നേരെ അതിക്രമം ഉണ്ടാക്കുന്നുണ്ട്. MDMA യുമായി വരുന്നവരെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസുകാരന് അപകടം പറ്റിയത്.
ദീപു രാജ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞിട്ടുണ്ട്. പൊലീസിനെ ആക്രമിച്ചാൽ കടുത്ത നടപടി ഉണ്ടാകും.അപകടം പറ്റിയ പോലീസുകാരന്റെ ആശുപത്രി ചെലവ് സർക്കാർ വഹിക്കും.
മുന്‍പ് ജനങ്ങള്‍ക്ക് ലഹരി മാഫിയയെ പേടിയായിരുന്നെങ്കില്‍ ഇന്ന് മാഫിയകള്‍ക്ക് ജനങ്ങളെയാണ് പേടി. വ്യാജ പരാതികള്‍ ഒഴിവാക്കി യഥാര്‍ത്ഥ ലഹരി വ്യാപനം കണ്ടെത്തി പിടികൂടാന്‍ പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോർഡ് കോർപ്പറേഷൻ നിയമനങ്ങൾ വൈകില്ല. യാതൊരു തർക്കങ്ങളുമില്ല ഉടൻ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
.jpg)

