കോട്ടയത്ത് വിനോദയാത്രാസംഘത്തിന്റെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
Dec 3, 2025, 06:39 IST
ജില്ലാ അതിര്‍ത്തിയായ നെല്ലാപ്പാറയില്‍ അര്‍ധരാത്രി 12.45 ഓടെയായിരുന്നു അപകടം.
പാലായിലെ നെല്ലാപ്പാറയില്‍ വിനോദയാത്രാസംഘത്തിന്റെ ബസ് മറിഞ്ഞ് അപകടം. തിരുവനന്തപുരം തോന്നയ്ക്കല്‍ എച്ച്എസ്എസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. ജില്ലാ അതിര്‍ത്തിയായ നെല്ലാപ്പാറയില്‍ അര്‍ധരാത്രി 12.45 ഓടെയായിരുന്നു അപകടം.
ബസില്‍ 46 വിദ്യാര്‍ത്ഥികളും ആറ് അധ്യാപകരുമാണ് ഉണ്ടായിരുന്നത്. 36പേര്‍ക്ക് പരിക്കേറ്റു. ആറ് പേരുടെ പരിക്ക് സാരമുള്ളതാണ്. പരിക്കേറ്റവരെ പാലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കൊടൈക്കനാല്‍ സന്ദര്‍ശിച്ച് തിരിച്ചു മടങ്ങുമ്പോഴാണ് അപകടം. മൂന്ന് ബസുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരു ബസാണ് മറിഞ്ഞത്. ഇറക്കം ഇറങ്ങിവരവെ ബസ് നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു.
.jpg)


