പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴുവയസ്സുകാരൻ മുങ്ങിമരിച്ചു; ജ്യേഷ്ഠൻ ചികിത്സയില്‍
Updated: Apr 22, 2026, 10:08 IST
സൈഫുല്‍ മസ്നാനും 12 വയസ്സുകാരനായ ജ്യേഷ്ഠൻ ഹാഫിസും ആണ് പുഴയില്‍ കുളിക്കാനിറങ്ങിയത്.
മലപ്പുറം: എടരിക്കോട് ഏഴുവയസുകാരൻ മുങ്ങി മരിച്ചു. പുതുപറമ്പ് സ്വദേശി സൈഫുല്‍ മസ്നാനാണ് മരിച്ചത്.സൈഫുല്‍ മസ്നാനും 12 വയസ്സുകാരനായ ജ്യേഷ്ഠൻ ഹാഫിസും ആണ് പുഴയില്‍ കുളിക്കാനിറങ്ങിയത്.
കുളിക്കുന്നതിനിടെ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. കുട്ടികള്‍ അപകടത്തില്‍പ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട ഉടൻ തന്നെ നാട്ടുകാർ പുഴയിലിറങ്ങി ഇരുവരെയും പുറത്തെടുത്തു.
ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സൈഫുല്‍ മസ്നാന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട ഹാഫിസിനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹാഫിസ് നിലവില്‍ നിരീക്ഷണത്തിലാണ്.
.jpg)

